മനസ്സിൽ കൊളുത്തിയ (സൂര്യഭദ്രം )
This page was generated on May 13, 2024, 8:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസതീഷ് വിനോദ്
ഗാനരചനകെ വി ശ്രീധരൻ
ഗായകര്‍എൻ ലതിക
രാഗംധര്‍മവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 15 2015 09:15:58.

മനസ്സിൽ കൊളുത്തിയ ഒറ്റവിളക്കിൻ നാളം
വീണുടഞ്ഞൊരീ സോപാനത്തിൽ..
സംവത്സരങ്ങളായ് കാത്തുകാത്തിരിക്കയായ്
ഒന്നിങ്ങു വന്നെങ്കിലെൻ മകനേ..

ആയിരം ജന്മങ്ങൾ നേദിച്ചു നേടിയ പുണ്യജന്മമല്ലേ
അകതാരിൽ കോവിലിലൊരന്തിത്തിരിയായി
കൂരിരുൾ വീഴ്ത്തിയല്ലോ..
തേങ്ങലടക്കാൻ കഴിയാത്ത വേദന
തന്നു നീയെങ്ങോ മറഞ്ഞു നില്പൂ..

ചിരകാലമായി പൂവിട്ടു പൂജിച്ച
ദേവകളൊക്കെയും മിഴിയടച്ചു..
എന്നു ഞാൻ ഈ ഊന്നുവടിയിൽ
നിന്നടർന്നൊടുങ്ങീടുമെന്നറിയില്ലാ..
പ്രളയാന്തരം ഓരാലിലമേലെ നീ
ഒഴുകീടുമോ എന്റെ കണ്ണാ..

എൻ മടിത്തട്ടിൽ മയങ്ങേണ്ട മണിവർണ്ണൻ
വിഭ്രാന്തി തൻ തീരത്തലയുകയോ.. സ്നേഹ
പാലാഴികടഞ്ഞമ്മ പ്രാണനുമായി
നീ വരുവോളം കാത്തിരിക്കും.. വഴി
കണ്ണുമായ് തൃപ്പടിയിൽ കാത്തിരിക്കും…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts