പറയൻ മലയുടെ താഴെ (കരി )
This page was generated on May 22, 2024, 1:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസുധീപ് പാലനാട്
ഗാനരചനടീം കരി
ഗായകര്‍സുധീപ് പാലനാട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2016 13:56:56.

പറയൻ മലയുടെ താഴെ....
ആരും കാണാത്ത ലോകമുണ്ട്
കറുത്ത കാഴ്ചകളും കരിഞ്ഞ ജീവിതവും
ഇവിടെ ചൊല്ലാൻ....ഞാൻ വരുന്നു...

കരി കരി...കരി കരി വരുന്നേ...
കരി കരി വരുന്നേ...കരി കരി
ഇനി മറനീക്കി വരും സ്വരം ഒരുങ്ങുന്നൂ
കനൽ‌ച്ചിലങ്കകളിളക്കി അലറുവാൻ
കരി കരി വരുന്നേ കരിയുടൽ വരുന്നേ
പുലരികളറിയാൻ....

നാവും നാരായവുമറിവും കയ്യിൽ കരുതുന്നോർ
കാലത്തിൻ മാരണമൊപ്പം നെറുകിൽ പേറുന്നോർ
ഹൃദയത്തിൽ സ്നേഹം പൊത്തി
അഗ്നിത്തിര നെഞ്ചത്തേറ്റി...
വാവിട്ടു വിളിച്ചൊന്നലറുന്നൂ....
നാളേയ്ക്കായ് സ്വയം വാക്കിൻ തീ നുണയുന്നു....

കാലം ചാർത്തും കരി നിറവുമായ്
നീല മലച്ചോട്ടിൽ കാത്തുകിടക്കുന്നു
വീടെരിവിളക്കിൻ വെട്ടമണയുന്നു
കെടുതിക്കാമങ്ങളിൽ കാലം പിഴയ്ക്കുന്നു...

പറയൻ മലയുടെ താഴെ....
ആരും കാണാത്ത ലോകമുണ്ട്
കറുത്ത കാഴ്ചകളും കരിഞ്ഞ ജീവിതവും
ഇവിടെ ചൊല്ലാൻ....ഞാൻ വരുന്നു...

കരി കരി...കരി കരി വരുന്നേ...
കരി കരി വരുന്നേ...കരി കരി
ഇനി മറനീക്കി വരും സ്വരം ഒരുങ്ങുന്നൂ
കനൽ‌ച്ചിലങ്കകളിളക്കി അലറുവാൻ
കരി കരി വരുന്നേ കരിയുടൽ വരുന്നേ
പുലരികളറിയാൻ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts