വട്ടോളം വാണിയരേ (ലീല )
This page was generated on May 9, 2024, 1:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംബിജിബാല്‍
ഗാനരചനആർ ഉണ്ണി
ഗായകര്‍ബിജുമേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2016 11:09:26.

വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക...
വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക....

മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ
മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ....
തിരുനക്കരയാണവിടെ നാഗസ്വരക്കൂത്തു് കേൾക്കാം
പട്ടമ്മാരൊത്തൊരു പൂജ നടത്തുന്ന നല്ലൊരു ശാപ്പാടു് നാലണയ്ക്കുണ്ടല്ലോ...
തൂശനിലയിട്ട കുത്തരിച്ചോറും സാമ്പാറു് പച്ചടി കിച്ചടി തോരനും
പച്ചപ്പുളിശ്ശേരീം തീയലും കാളനും പാൽപ്പായസവും അടപ്രഥമനും നാരങ്ങേം...

വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക...
വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക....

നേരെ അങ്ങോട്ടു് ചെന്നാൽ കാണുന്നൊരു ജില്ലാക്കോടതി
നേരെ അങ്ങോട്ടു് ചെന്നാൽ കാണുന്നൊരു ജില്ലാക്കോടതി...
കൊടികെട്ടി പറപറക്കണ പുലികളായ വക്കീലന്മാർ
കെ ടി തോമസും...ശങ്കുണ്ണി മേനോനും...
കെ ടി മത്തായീടെ വക്കീലാപ്പീസും...
ബി സി എം കോളേജും...സെന്റ്‌ ആൻസ്‌ സ്കൂളും
ജില്ലാശുപത്രി മനോരമേടാപ്പീസും...കാഴ്ച്ചകളങ്ങനെ വേറെയുമുണ്ടല്ലോ...
എല്ലാം പറയുവാൻ നേരമില്ലിന്നിനി ആലപ്പുഴക്കുള്ള കേവഞ്ചി കേറണം..
എന്റെ പൊന്നു ഡിങ്കോ....
പിള്ളേച്ചോ കിട്ടിയോ...കിട്ടുകേല അതാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts