ഏമാന്മാരേ ഏമാന്മാരേ (ഒരു മെക്സിക്കൻ അപാരത )
This page was generated on May 1, 2024, 3:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംരഞ്ജിത്ത് ചിറ്റാട്
ഗാനരചനരഞ്ജിത്ത് ചിറ്റാട്
ഗായകര്‍ഷെബിൻ മാത്യു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടോവിനോ തോമസ്‌ ,നീരജ് മാധവ്
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2017 09:47:29.
ഏമാന്മാരേ... ഏമാന്മാരേ...
ഞങ്ങളും ഉണ്ടെ ഇവന്റെ കൂടെ...
ഞങ്ങളും ഉണ്ടെ ഇവന്റെ കൂടെ...

ഞങ്ങൾ റോഡിലിറങ്ങി നടക്കും
ഞങ്ങൾ പാടത്തിരുന്നു ചിരിക്കും
ഞങ്ങൾ റോഡിലിറങ്ങി നടക്കും
ഞങ്ങൾ പാടത്തിരുന്നു ചിരിക്കും

ഞങ്ങൾ പെരുമഴയത്ത്‌ നനയും
പാതിരാ... മഞ്ഞത്തിറങ്ങി നടക്കും
ഞങ്ങൾ പെരുമഴയത്ത്‌ നനയും
പാതിരാ... മഞ്ഞത്തിറങ്ങി നടക്കും

ഞങ്ങൾ താടിവളർത്തും മീശവളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
ഞങ്ങൾ താടിവളർത്തും മീശവളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും

അത്‌ ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം
ഞങ്ങളത്‌ ചെയ്യും
അത്‌ ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം
ഞങ്ങളത്‌ ചെയ്യും

ഞങ്ങടെ മേലിലെ രോമവും നിങ്ങൾക്ക്‌
തീറെഴുതിത്തരണോ ഏമാനേ...
ഞങ്ങടെ മേലിലെ രോമവും നിങ്ങൾക്ക്‌
തീറെഴുതിത്തരണോ ഏമാനേ...

അപ്പനപ്പൂപ്പന്മാർ വെട്ടിയ റോഡ്‌
നിനക്കെഴുതിതരണോ? ഏമാനേ...
അപ്പനപ്പൂപ്പന്മാർ വെട്ടിയ റോഡ്‌
നിനക്കെഴുതിതരണോ? ഏമാനേ...

വെള്ള പുതച്ച്‌ നടക്കുന്ന കോലങ്ങൾ
കോടികൾ കട്ടാലെന്താ...
വെള്ള പുതച്ച്‌ നടക്കുന്ന കോലങ്ങൾ
കോടികൾ കട്ടാലെന്താ...?

നേരമ്പോക്കെന്നപോൽ കേറിയിറങ്ങുവാൻ
ഞങ്ങടെ നെഞ്ചുണ്ടല്ലോ...
നേരമ്പോക്കെന്നപോൽ കേറിയിറങ്ങുവാൻ
ഞങ്ങടെ നെഞ്ചുണ്ടല്ലോ....

നിന്റെ അറക്കണ കയ്യിലിരിക്കണ
ഫാസിസ കോലുണ്ടല്ലോ...
നിന്റെ അറക്കണ കയ്യിലിരിക്കണ
ഫാസിസ കോലുണ്ടല്ലോ...

അത്‌ ഞങ്ങടെ നാട്ടിൽ ഞങ്ങടെ സ്വാതന്തര്യം
തല്ലിക്കെടുത്താനല്ല
അത്‌ ഞങ്ങടെ നാട്ടിൽ ഞങ്ങടെ സ്വാതന്തര്യം
തല്ലിക്കെടുത്താനല്ല

ഇത്‌ ഞങ്ങടെ നാട്‌ ഞങ്ങടെ റോഡ്‌
ഞങ്ങടെ പൂവരമ്പ്...
ഇത്‌ ഞങ്ങടെ നാട്, ഞങ്ങടെ റോഡ്‌..
ഞങ്ങടെ പൂവരമ്പ്.....

അതിൽ എങ്ങിനെയെങ്ങിനെ എങ്ങിനെ പോണം
എന്നും ഞങ്ങൾക്കറിയാം
അതിൽ എങ്ങിനെയെങ്ങിനെ എങ്ങിനെ പോണം
എന്നും ഞങ്ങൾക്കറിയാം

ഞങ്ങൾ താടിവളർത്തും മീശവളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
ഞങ്ങൾ താടിവളർത്തും മീശവളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും

അത്‌ ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം
ഞങ്ങളത്‌ ചെയ്യും
അത്‌ ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം
ഞങ്ങളത്‌ ചെയ്യും....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts