തൂവി തൂവി (ഫുക്രി )
This page was generated on April 27, 2024, 5:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഡോ സുദീപ് ഇളയടം ,വിശ്വനാഥ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിശ്വജിത്ത് ,സിയാ ഉൾ ഹഖ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 31 2017 17:27:02.

പ്രിയേ നീ.....നിലാത്തണുപ്പായ്...
നിലാത്തണുപ്പായ്.......
നിലാത്തണുപ്പായി...വന്നൂ...വന്നൂ..കൂടെ...
കൂടേ....മനമാകും കൂട്ടിൽ....

തൂവിത്തൂവിത്തൂവി നെഞ്ചിൽ...ഹിമകണമായി
ആ ചാരുത....
ആടിയാടി...ഹൃദന്തത്തിനാഴം തേടി
ആരുംകാണാതെന്നിൽ വീണൂ ആനന്ദാശ്രുവായ് നീ....
ഒരേയൊരു വാക്കാൽ...ഒരേയൊരു നോക്കാൽ
മറക്കാതെ...മറക്കാതെ....
മറക്കാതെ മറക്കാതെ വിങ്ങി നീങ്ങി നീ നിലാവേ...
തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി...

ആ സന്ധ്യയിൽ പ്രണയവിവശയായ്
നീ.....കാതോർക്കതീ ഗാനമോ....
ഏകാന്തമെൻ ഓർമ്മതൻ വീഥിയിൽ
കാണാതെയായി പിന്നെ നീ എങ്ങനെ...സ്വപ്നമേ...

തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി
തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി....
മോരേ മോരേ മോരേ രസ്‌ രംഗിലാ...
നാരേ നാരേ രംഗ് നേ ദിയാ....
മോരേ മോരേ മോരേ രസ്‌ രംഗിലാ...
നാരേ നാരേ രംഗ് നേ ദിയാ....

ഈ രാത്രിയും വിരഹവിധുരയായ്
നീ....ഓർക്കുന്നതീ തേങ്ങലോ...
ആ കണ്ണിലെ സുറുമയിൽ മാഞ്ഞുപോയ്
ഏതോ നിഴൽപോൽ ഞാനിങ്ങനെ ജീവനേ...

തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി
തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി...
മോരേ മോരേ മോരേ രസ്‌ രംഗിലാ...
നാരേ നാരേ രംഗ് നേ ദിയാ....
മോരേ മോരേ മോരേ രസ്‌ രംഗിലാ...
നാരേ നാരേ രംഗ് നേ ദിയാ....
മോരേ മോരേ മോരേ രസ്‌ രംഗിലാ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts