പറുദീസയിലെ (എബി )
This page was generated on May 2, 2024, 12:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സൗമ്യ രാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2017 03:41:15.

പറുദീസയിലെ പനിനീർ മലരല്ലേ...
മിഴിനീർ മണിയിൽ വിരിയും മഴവില്ലേ....
നിൻ പാദമൂഴിയിൽ ഊന്നി നീ
വിണ്ണോരമെങ്ങോ പാറീ നീ....
ബെത്‌ലെഹേം പുൽക്കൂടിൽ ഇന്നിതാ കാണ്മു ഞാൻ ഓമനേ...
ഇടയർതൻ ഗീതികൾ കേൾപ്പു ഞാൻ കാതിലെൻ ജീവനേ...

ഇരുൾ കൊണ്ട വാനിലെങ്ങോ വിരിഞ്ഞുള്ള താരമേ നീ
അടർന്നെത്തി എൻ കൈകളിൽ...
കിളികളോടു ചൊന്നു ഞാനാ ചിറകു ചെന്നു വാങ്ങിടാലോ
പുലരിവാനിലൂടെ നീന്തു നീ.....
ബെത്‌ലെഹേം പുൽക്കൂടിൽ ഇന്നിതാ കാണ്മു ഞാൻ ഓമനേ...
ഇടയർതൻ ഗീതികൾ കേൾപ്പു ഞാൻ ങുഹുഹൂ രാരിരോ...

വിളിച്ചില്ലയെങ്കിലും ഞാൻ മഴത്തുള്ളി പോലെ നിന്റെ
സ്വരം കാത്തു ഞാൻ പൈതലേ....
ശലഭമായിരുന്നുവോ ഈ പിറവികൊൾവതിന്നു മുൻപേ
അകലെ ദൂരെ ഏതോ ദ്വീപിൽ നീ....
ബെത്‌ലെഹേം പുൽക്കൂടിൽ..ങുഹുഹൂ രാരിരോ..രാരിരോ...
ഇടയർതൻ ഗീതികൾ ങുഹുഹൂ ങുഹുഹൂ രാരിരോ...
പറുദീസയിലെ പനിനീർ മലരല്ലേ...
മിഴിനീർ മണിയിൽ വിരിയും മഴവില്ലേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts