മനസ്സിൽ നിറയും (സ്വയം )
This page was generated on April 27, 2024, 6:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംസച്ചിൻ ശങ്കർ മന്നത്ത്
ഗാനരചനഡോ സുരേഷ് കുമാർ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 17 2017 04:18:00.

മനസ്സിൽ നിറയും ആർദ്രഗാനം
മനസ്സിൽ നിറയും ആർദ്രഗാനം....
സ്‌മൃതികളുണരും ഈ വരികൾ...

മനസ്സിൽ നിറയും ആർദ്രഗാനം
സ്‌മൃതികളുണരും ഈ വരികൾ.....
വിരഹം തരുമൊരു നൊമ്പരം
പകർന്ന വീഞ്ഞിലെ നറുമധുരം
നുകരും നാമീ നിമിഷങ്ങളിൽ
വിരഹം തരുമൊരു നൊമ്പരം....

ഈ വഴിയാരോ നമുക്കായ് തരികയായ്
നാമിരുപേരും വഴിനീളെ കനവുമായ്...
ആരും കാണാപ്പുൽമേടിൽ ചാഞ്ഞു
നീ ഇരവിൽ മിന്നാരം പോലെ
നീ വയലിൻ സംഗീതം പോലെ
പ്രേമ സങ്കീർത്തനം....

മനസ്സിൽ നിറയും ആർദ്രഗാനം
സ്‌മൃതികളുണരും ഈ വരികൾ.....
വിരഹം തരുമൊരു നൊമ്പരം
പകർന്ന വീഞ്ഞിലെ നറുമധുരം
നുകരും നാമീ നിമിഷങ്ങളിൽ
വിരഹം തരുമൊരു നൊമ്പരം....
ഈ മനസ്സിൽ നിത്യം വാഴും ഷാരോൺ ഗായികേ
നീയരികിലെന്നും പാടും വാനമ്പാടിയോ....
ഈ മനസ്സിൽ നിത്യം വാഴും ഷാരോൺ ഗായികേ
നീയരികിലെന്നും പാടും വാനമ്പാടിയോ...
വാനമ്പാടിയോ...വാനമ്പാടിയോ...
ഹൂ ഹു ഹൂ ഹൂം....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts