ഉണരണെ തുയിലുണരണെ (സ്വരൂപം )
This page was generated on April 28, 2024, 4:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംമലബാര്‍ മനോഹരന്‍
ഗാനരചനരാവുണ്ണി
ഗായകര്‍മലബാര്‍ മനോഹരന്‍ ,എ വി ലത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 06 2017 13:09:34.

ഉണരണേ....തുയിലുണരേണേ....മയ്യലുറക്കം...തുയിൽ പാടാൻ
തിരുവരങ്കനുമിടകൊണ്ടേൻ.....

പാടുകയാണീ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ
പാടുകയാണീ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ...
നന്മകൾ പാടി മേന്മകൾ വാഴ്ത്തി
ഉണർത്തുന്നേ തിരുവരങ്കൻ....
ആ....തുയിലുണരണേ...തുയിലുണരേണേ...
ശ്രീ ഭഗവതിയേ ഉണരണേ.....
പള്ളിച്ചൂലുമതെടുത്തിട്ടമ്മ കൂരിരുളെല്ലാം അടിച്ചു തള്ളാൻ....
ആ....തുയിലുണരണേ...തുയിലുണരേണേ...
ശ്രീ ഭഗവതിയേ ഉണരണേ.....
പള്ളിച്ചൂലുമതെടുത്തിട്ടമ്മ കൂരിരുളെല്ലാം അടിച്ചു തള്ളാൻ...
ആ...പള്ളി മുറവുമെടുത്തിട്ടമ്മ പുലരിത്തുണ്ടിനെ കോരാനായ്
പള്ളിവിളക്കുമെടുത്തിട്ടമ്മ ആദിത്യദേവനെ കൊളുത്തി വെയ്ക്കാൻ
ആ...പള്ളി മുറവുമെടുത്തിട്ടമ്മ പുലരിത്തുണ്ടിനെ കോരാനായ്
പള്ളിവിളക്കുമെടുത്തിട്ടമ്മ ആദിത്യദേവനെ കൊളുത്തി വെയ്ക്കാൻ...

ആ...ഇല്ലം തറവാടുഴിഞ്ഞിട്ടമ്മ അശ്രീയെല്ലാം ഒഴിഞ്ഞു പോകാൻ
പാടുകയാണീ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ...
ആ...ഇല്ലം തറവാടുഴിഞ്ഞിട്ടമ്മ അശ്രീയെല്ലാം ഒഴിഞ്ഞു പോകാൻ
പാടുകയാണീ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ...
ആ തെളിയണമിവരുടെ സ്ഥാനവും തറവാടും സന്തതിയും
അഷ്ട സമ്പത്തുണ്ടാകേണം പുത്രയോഗം വർദ്ധിക്കാൻ....
ആ തെളിയണമിവരുടെ സ്ഥാനവും തറവാടും സന്തതിയും
അഷ്ട സമ്പത്തുണ്ടാകേണം പുത്രയോഗം വർദ്ധിക്കാൻ....

ആ...ഏറിയ ഗുണങ്ങൾ വർദ്ധിക്കേണം ഐശ്വര്യങ്ങൾ വർദ്ധിക്കാൻ
ഏറിയ ഗുണങ്ങൾ വർദ്ധിക്കേണം ഐശ്വര്യങ്ങൾ വർദ്ധിക്കാൻ....
തുയിലുണരണേ...തുയിലുണരേണേ...ഉണർത്തുന്നേ തിരുവരങ്കൻ....
പാടുകയാണീ തിരുവരങ്കൻ ഇന്ദ്രാദികളെ തുയിലുണരാൻ...
പാടുകയാണീ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ...
നന്മകൾ പാടി മേന്മകൾ വാഴ്ത്തി
ഉണർത്തുന്നേ തിരുവരങ്കൻ....
പാടുകയാണീ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ
പാടുകയാണീ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts