ഭാർഗ്ഗവീ നീ വാ (ഗാന്ധിനഗറിൽ ഉണ്ണിയാർച്ച )
This page was generated on April 30, 2024, 11:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅരുൺരാജ്
ഗാനരചനടിറ്റോ കുര്യൻ
ഗായകര്‍കോട്ടയം നസീർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2017 08:38:52.

ഭാർഗ്ഗവീ നീ വാ പാട്ടുകാരീ വാ
സീക്രട്ടായി വാ ഈ റൂട്ടിലൂടെ വാ
പാതിരാവിൽ വീടു തേടി ഓടി വന്നവളേ
എന്റെ പാതി ജീവൻ ഭാർഗവീ നിൻ കൂടെയല്ലയോ (ഭാർഗ്ഗവീ..)

ജീവനിങ്കൽ ജോഡിയായി പട്ടണം ചുറ്റാം
നമുക്കീക്വലായി സഞ്ചരിക്കാം ഒത്തു മരിക്കാം
ബീച്ചിലെത്തി പാലം കേറി കപ്പലു കാണാം
ഭാർഗ്ഗവീ നിന്റച്ഛനിന്നു ഡ്യൂട്ടിയില്ലയോ
ഡ്യൂട്ടിയില്ലെന്നേ അച്ഛൻ വീട്ടിലുണ്ടെന്നേ
നമ്മെ കണ്ടു പോയാൽ എല്ലൊടിച്ചു പഞ്ചറാക്കുമേ

മന്ത്രം ചൊല്ലി നിൻ കഴുത്തിൽ മിന്നു കെട്ടിടാം
രണ്ടു ബണ്ണു വാങ്ങി തിന്നിട്ടീ പാർട്ടി നടത്താം
പാർട്ടിക്കെത്താൻ കൂട്ടുകാർക്കു കത്തു നൽകിടാം
പിന്നെ വേണമെങ്കിൽ വീട്ടുകാർക്കു കമ്പി തട്ടിടാം
കമ്പി തട്ടിയാൽ നമ്മൾ കണ്ടുമുട്ടുമേ
നമ്മെ കണ്ടു പോയാൽ എല്ലൊടിച്ചു പഞ്ചറാക്കുമേ
ഭാർഗ്ഗവീ നീ വാ പാട്ടുകാരീ വാ
ഭാർഗ്ഗവീ നീ വാ പാട്ടുകാരീ വാ
സീക്രട്ടായി വാ ഈ റൂട്ടിലൂടെ വാ

ബമ്പടിച്ചു മല്ല യുദ്ധം ചെയ്തു ജീവിക്കും
നിന്റെ തന്തയുടെ എല്ലുകൾ ഞാൻ ഊരിയെടുക്കും
തല്ലു കൊണ്ട് എല്ലൊടിഞ്ഞ കള്ളനെപ്പോലെ അയാൾ
ഞൊണ്ടി ഞൊണ്ടിപ്പോണത് ഞാൻ കണ്ടു രസിക്കും
കാര്യമില്ലാതെ എന്റെ തന്തയെ തൊട്ടാൽ
നിന്റെ ഉന്തി നിൽക്കും പല്ലുകൾ ഞാൻ ഊരിയെടുക്കും

ഭാർഗ്ഗവീ നീ വാ പാട്ടുകാരീ വാ സീക്രട്ടായി വാ ഈ റൂട്ടിലൂടെ വാ
പാതിരാവിൽ വീടു തേടി ഓടി വന്നവളേ
എന്റെ പാതി ജീവൻ ഭാർഗവീ നിൻ കൂടെയല്ലയോ
എന്റെ പാതി ജീവൻ ഭാർഗവീ നിൻ കൂടെയല്ലയോ
എന്റെ പാതി ജീവൻ ഭാർഗവീ നിൻ കൂടെയല്ലയോ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts