അമ്മയാണാത്മാവിന്‍ (സ്കൂള്‍ ഡയറി)
This page was generated on April 30, 2024, 7:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഎം ഹാജാമൊയിനു ,ബദ്രിയ ആമച്ചാല്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2017 07:00:42.
അമ്മയാണാത്മാവിൻ താളം
ആ നന്മയാണറിവിന്റെ ലോകം
ഇതുപോലൊരീശ്വര ജന്മം
ഈ ഭൂമിയ്ക്ക് കാവലാണെന്നും
അമ്മയാണാത്മാവിൻ താളം
ആ നന്മയാണറിവിന്റെ ലോകം
ഇതുപോലൊരീശ്വര ജന്മം
ഈ ഭൂമിയ്ക്ക് കാവലാണെന്നും

ഉദരത്തിൽ ജന്മം കൊടുത്തതും
ഊഷ്മള സ്നേഹം പകർന്നും
ഉദരത്തിൽ ജന്മം കൊടുത്തതും
ഊഷ്മള സ്നേഹം പകർന്നും
ഋതുക്കളോരോന്നും പോയ് മറഞ്ഞു
എത്രയോ ജീവൻ പിറന്നു വീണു
ഋതുക്കളോരോന്നും പോയ് മറഞ്ഞു
എത്രയോ ജീവൻ പിറന്നു വീണു
എത്രയോ ജീവൻ പിറന്നു വീണു
അമ്മയാണാത്മാവിൻ താളം
ആ നന്മയാണറിവിന്റെ ലോകം
ഇതുപോലൊരീശ്വര ജന്മം
ഈ ഭൂമിയ്ക്ക് കാവലാണെന്നും

ആ രാരിരാരോ ആ രാരിരാരോ
ഏതൊരു യാതനകൾക്കുള്ളിലും
ഐശ്വര്യലക്ഷ്മിയായ് നിറഞ്ഞു നിൽക്കും
ഒരിക്കലുമണയാത്ത ദീപമായെന്നും
ഓരോ മനസ്സിലും തെളിഞ്ഞു നിൽക്കും
ഔദാര്യമല്ലയീ പുണ്യജന്മം
അംബരം നിറയുന്ന ദൈവസത്യം
ഔദാര്യമല്ലയീ പുണ്യജന്മം
അംബരം നിറയുന്ന ദൈവസത്യം
അതമ്മയാണെന്നെന്നും അമ്മ മാത്രം

അമ്മയാണാത്മാവിൻ താളം
ആ നന്മയാണറിവിന്റെ ലോകം
ഇതുപോലൊരീശ്വര ജന്മം
ഈ ഭൂമിയ്ക്ക് കാവലാണെന്നും




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts