ചന്ദനം പൂക്കുന്ന (ഒൻപതാം വളവിനപ്പുറം )
This page was generated on April 28, 2024, 9:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംവി എം അജിത് നാരായണൻ
ഗാനരചനമോഹൻ പുത്തഞ്ചേരി ,ശ്രീനി ചെറോട്ട് ,പ്രേമദാസ് ഇരുവള്ളൂർ
ഗായകര്‍വി എം അജിത് നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2017 15:45:41.
ചന്ദനം പൂക്കുന്ന താഴ്വാരം കാക്കുന്ന കാറ്റൊന്നു മൂളിയില്ലേ
മന്ദാരം പൂക്കുന്ന കാന്തികൾ ചിരിക്കുന്ന പാടങ്ങൾ പാടിയില്ലേ
ചെമ്പകപ്പൂമണമായ് കുഞ്ഞിളം തെന്നലേ അന്തിക്കൂട്ടായ് വരുമോ ഓ..
ചന്ദനം പൂക്കുന്ന താഴ് വാരം കാക്കുന്ന കാറ്റൊന്നു മൂളിയില്ലേ

ഓ...ഓ.....ഓ...ഓ...
ഗസലുകൾ വിരിയുന്ന ഹാർമോണിയത്താലേ ഗാനങ്ങൾ പാടാമല്ലോ
തബലകൾ ചൊരിയുന്ന മഞ്ചാടിമണികളിൽ നൃത്തം ചവിട്ടാമല്ലോ
ഈ രാവിൽ മുഴുവൻ മധുരത്താൽ ചാലിച്ച കഥകൾ പറയാമല്ലോ ഓ..ഓ..
ചന്ദനം പൂക്കുന്ന താഴ്വാരം കാക്കുന്ന കാറ്റൊന്നു മൂളിയില്ലേ
ചെമ്പകപ്പൂമണമായ് കുഞ്ഞിളം തെന്നലേ അന്തിക്കൂട്ടായ് വരുമോ ഓ..
ചന്ദനം പൂക്കുന്ന താഴ്വാരം കാക്കുന്ന കാറ്റൊന്നു മൂളിയില്ലേ

അധരത്തോടധരത്തിൽ മധുരം നിവേദിക്കാം സ്വയമേ മറന്നിരിക്കാം
പൂമഴ പെയ്യുമ്പോൾ പുളകങ്ങൾ പൂക്കുന്ന പൂത്തുമ്പി പോലെയാവാം
ഒഴുകും നിലാവിന്റെ തൂവൽ തലോടലിൽ ഈ രാവിൽ ചേർന്നലിയാം ഓ..ഓ..
ചന്ദനം പൂക്കുന്ന താഴ്വാരം കാക്കുന്ന കാറ്റൊന്നു മൂളിയില്ലേ
ചെമ്പകപ്പൂമണമായ് കുഞ്ഞിളം തെന്നലേ അന്തിക്കൂട്ടായ് വരുമോ ഓ..
ചന്ദനം പൂക്കുന്ന താഴ്വാരം കാക്കുന്ന കാറ്റൊന്നു മൂളിയില്ലേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts