ആരോമലേ (ഹിസ്റ്ററി ഓഫ് ജോയ് )
This page was generated on April 27, 2024, 11:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംജോവി ജോർജ്ജ് സുജോ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹെഷാം അബ്ദുൾ വഹാബ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിഷ്ണു വിനയ്
ഗാനത്തിന്റെ വരികള്‍
Last Modified: December 30 2017 15:31:42.


ആരോമലേ ആരോമലേ എൻ വാനിലെ വെൺതാരമേ
വന്നെങ്കിലോ പിൻപാതയിൽ നിൻ ഓർമ്മകൾ തേടുന്നു ഞാൻ
കാലങ്ങളേറെ കൈ കോർത്തു നമ്മൾ
ചിൽചിതറിയ ചിരികൾ പാകിയ വഴിയിതിലെ
കൽചുമരുകൾ നിറയെ എഴുതിയ കനവിതിലെ

സായന്തനം ഞാൻ കാണുന്ന വാക്കിൻ
നീയെന്റെ ചാരെ ചേർന്ന് നില്കും വേളയിൽ
ചേലോടെ നീളും നിൻ കണ്ണിലൂടെ
ഞാനന്നറിഞ്ഞു നീലവാനിൻ ചാരുത
നെഞ്ചിലോലും പ്രാണനെ വന്നു പുൽകും സ്നേഹമേ
തേടി നിന്നെ ഞാനിതാ ഈ വഴീ ..

കാലങ്ങളേറെ കൈ കോർത്തു നമ്മൾ
ചിൽചിതറിയ ചിരികൾ പാകിയ വഴിയിതിലെ
കൽചുമരുകൾ നിറയെ എഴുതിയ കനവിതിലെ
കാലങ്ങളേറെ കൈ കോർത്തു നമ്മൾ
ചിൽചിതറിയ ചിരികൾ പാകിയ വഴിയിതിലെ
കൽചുമരുകൾ നിറയെ എഴുതിയ കനവിതിലെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts