ആവണി പൂന്തെന്നൽ (ശ്രീഹള്ളി )
This page was generated on April 28, 2024, 12:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാജേഷ് ബാബു കെ ശൂരനാട്‌
ഗാനരചനസുധി ,നിഷാന്ത് കോടമന ,ബീബ കെ.നാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2018 16:23:10.

ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം....
ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം....
പാടം നിറയും...പുഴയിൽ നനയും തീരം
ശ്യാമളഹരിതാംഗ ഭാമം....
കനവേറും കനിവിന്റെ കേദാരമേ....
ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം....

പുളിനങ്ങൾ ചൂടി നിൽക്കുമാ
പുഷ്പ്പാഞ്ജന മാദജാലവും
തളിരിൻ തല നിറയുന്നീ മൺമാറിൽ...(2)
കണ്ണിന്നു കുളിരായിടും മാലേയസുകൃതങ്ങളാൽ
ഹൃദയങ്ങൾ നിറയുന്നീ പ്രകൃതീശ്വരം....
ഈ ഭൂവിൽ എൻ ജന്മം സായൂജ്യമായ്
ഈ തണലിൽ വിരിയും സ്നേഹം ഗഗനോപമം
ഈ മണ്ണിൽ ഈ ജന്മം വരമേകുമോ....
ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം....

കുളിർമഞ്ഞിൽ പൂത്തുനിൽക്കുമാ
കുടമുല്ലപ്പൂവിൻ ഗന്ധമായ്
സ്‌മൃതിമേയും മധുവാർന്നൊരാ ബാല്യം...(2)
പ്രിയമേകുമാ വേളകൾ പുണ്യമായ് അണഞ്ഞീടവേ...
നിറവാനം നിറയുന്നു വർണ്ണങ്ങളാൽ....
ഹൃദയത്തിൽ നിറയും പുളകം പരകോടിയായ്
മനതാരിൽ വഴിയും മധുരം നിറയാഴിയായ്...
ഈ മണ്ണിൽ വിരിയും സ്വപ്നം ശതകോടിയായ്....

ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം....
ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം....
വ്രീളാവതിയായെൻ ഗ്രാമം......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts