മിഴി നിറഞ്ഞു (ഈട )
This page was generated on April 30, 2024, 3:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനഅൻവർ അലി
ഗായകര്‍അമൽ ആന്റണി ,രോഷ്നി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷെയിൻ നിഗം ,നിമിഷ സജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2018 15:41:59.

മിഴി നിറഞ്ഞു മിന്നും നോവിനെന്തു മധുരം
മൊഴികൾ തേടി ഇടറും രാവിതെത്ര മൃദുലം
നീ പകർന്ന വാക്കിൻ അകവിളക്കിൻ നാളം
രാവിൻ ഇരുളകറ്റും പൊൻവെളിച്ചമെങ്ങും...

മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം
യാത്ര തുടരാം.....
മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം
യാത്ര തുടരാം......

ദൂരെയാകിലും കൂടെയുണ്ട് നീ.....
പ്രാണതന്ത്രിയിൽ...ചേർന്ന നാദമായ്
ചില്ല നീർത്തി ഞാൻ...കാത്തുനിൽക്കവേ
വന്നു ചേരുമോ തെന്നലായി നീ.....
കനവൊടു കനവുരുവിടുമൊരു കഥപറഞ്ഞലയാം
യാത്ര തുടരാം.....
കനവൊടു കനവുരുവിടുമൊരു കഥപറഞ്ഞലയാം
യാത്ര തുടരാം......

അതിരു താണ്ടിടും പറവയായി നീ
ചിറകിനുള്ളിലെ....തെന്നലായി ഞാൻ....
ഗഗനവീഥിയിൽ ഒഴുകി നീന്തിടാം
ഇനി മറന്നിടാം...നിഴലിനോർമകൾ
പുലരൊളികളിലിഴയിടുമൊരു കഥ പറഞ്ഞലയാം
യാത്ര തുടരാം.....
പുലരൊളികളിലിഴയിടുമൊരു കഥപറഞ്ഞലയാം
യാത്ര തുടരാം......

അലഞൊറിഞ്ഞു മെല്ലെ...ഹരിതതീരം തഴുകും
പുഴകടന്നു പോകാം...കൂട്ടം തെറ്റിയകലാം
അലഞൊറിഞ്ഞു മെല്ലെ...ഹരിതതീരം തഴുകും
പുഴകടന്നു പോകാം...കൂട്ടം തെറ്റിയകലാം
അലഞൊറിഞ്ഞു മെല്ലെ...ഹരിതതീരം തഴുകും
പുഴകടന്നു പോകാം...കൂട്ടം തെറ്റിയകലാം......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts