ഉടലിൻ (ഈട )
This page was generated on April 27, 2024, 1:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംചന്ദ്രൻ വെയാട്ടുമ്മൽ
ഗാനരചനഅൻവർ അലി
ഗായകര്‍സാജു ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷെയിൻ നിഗം ,നിമിഷ സജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2018 16:52:17.

ഉടലിൻ അലകിൽ കിനിയും....പ്രണയം
തീക്കനലിൻ ഉലയിൽ തെളിയും....പ്രണയം
മഴയത്തുലയും ഇലയാം പ്രണയം
കാറ്റിൽ കുതറും നാളം പ്രണയം....

പ്രാണനായ് നിറഞ്ഞൂ നിൻ ശ്വാസം
ജീവനിൽ പടർന്നു ശോണമായ്
മനസ്സിൻ മുറിപ്പാടിൽ നീ......
വിലോലമായ കൈത്തലോടലായ്
പ്രണയമേ...എന്നും നീ...
സാന്ദ്രമായ്‌...ശ്വാസമായ്....ശോണമായ്....

പിളരില്ലല്ലോ വാളാൽ പ്രണയം
എരിഞ്ഞുവീഴില്ലാ തീയിൽ പ്രണയം
ഒലിച്ചുപോകാ പേമഴയിൽ പ്രണയം
ഉലഞ്ഞിടാക്കൊടുങ്കാറ്റത്തും പ്രണയം
മൂർച്ചകൊണ്ടറിഞ്ഞൂ നിന്നാഴം
മൂർച്ഛയാൽ ശമിച്ചു നിന്റെ തീയിൽ
മനസ്സിൻ മരച്ചോട്ടിൽ നീ.....
അനന്തമാം തണൽത്തടങ്ങളായ്...
പ്രണയമേ....
എന്നെന്നും ആഴമായ്.....തീയുപോൽ....ചോരപോൽ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts