വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | അതുൽ ആനന്ദ് |
ഗാനരചന | മനു ലാൽ |
ഗായകര്‍ | നിരഞ്ജ് സുരേഷ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 27 2018 17:10:10.
ഇടം വലം വിരിഞ്ഞ ചങ്ങല അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി ചുവന്ന മണ്ണിൽനിന്നുയർന്നിതാ...ഇതാ... പുതു താര വിപ്ലവസ്വരം.... (ഇടം വലം....) കനലാളണം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം അരിവാളിനാൽ കൊയ്ത കതിരുകൾ പതറാതെ...വിണ്ണിലേക്കുയർത്തണം.... അധികാരവീഥിയിൽ ഉയർന്നുനിന്നിടും കോട്ടമതിലുകൾ തകർത്തെറിഞ്ഞു നാം... വരും നമുക്കു നാളെയും കരം തരും സഖാക്കളായിരം.... പോരിനായ് കൊടും ഇരുട്ടിനെ വെളിച്ചമാക്കിടാം പതറാതുറച്ചു കാൽ ചവിട്ടിടാം... പിറന്ന നാടിനായ് ചുടുചോര ചിന്തിടും ഉടലാകെ നാം പകുത്തുനൽകിടും എതിർക്കളങ്ങളിൽ കരങ്ങളേന്തും ആയുധം അടിച്ചമർത്താം...നമുക്കറുത്തുമാറ്റിടാം.... കനലാളനം കരങ്ങളിൽ...ചുടുനാടിയിൽ തേരോടണം അരിവാളിനാൽ കൊയ്ത കതിരുകൾ പതറാതെ....വിണ്ണിലേയ്ക്കുയർത്തണം.... ഇടം വലം വിരിഞ്ഞ ചങ്ങല അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി ചുവന്ന മണ്ണിൽനിന്നുയർന്നിതാ...ഇതാ... പുതു താര വിപ്ലവസ്വരം.... ഓ...ഓ....ഓ...ഓ..... |