നൂറുവട്ടം (മന്ദാരം )
This page was generated on May 13, 2024, 8:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംമുജീബ് മജീദ്
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സിനോവ് രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 16:31:18.
മെല്ലെ എന്നെ ഒന്നു നോക്കൂ കണ്ണേ
നീയാം മാരിയോർത്തു നിൽക്കും വേഴാമ്പൽ ഞാൻ
നൂറുവട്ടം നിന്നെ കാത്തുകാത്തെ നിന്നേ
നിന്റെയാശകൊണ്ടേ വിലോലം ഞാനിതാ
നൂറുവട്ടം നിന്നെ കാത്തുകാത്തെ നിന്നേ
നിന്റെയാശകൊണ്ടേ വിലോലം ഞാനിതാ

നീ വരും നേരമെന്തേകുവാൻ
നിന്റെ കാതോരമെന്തോതുവാൻ
ഏതു പൊൻമണം തൂകുവാൻ
ഏതു പാട്ടായ് ഞാൻ മാറുവാൻ
നിന്നോളം ചേലുള്ളതൊന്നും
ഇന്നോളം കണ്ടില്ല ഞാൻ
നിന്നോടായ് ഉള്ളിൻ സ്വകാര്യം
ഇതാ വായ് പകുത്താൻ തേങ്ങീ ഞാൻ

നൂറുവട്ടം നിന്നെ കാത്തുകാത്തെ നിന്നേ
നിന്റെയാശകൊണ്ടേ വിലോലം ഞാനിതാ
മെല്ലെ എന്നെ ഒന്നു നോക്കൂ കണ്ണേ
നീയാം മാരിയോർത്തു നിൽക്കും വേഴാമ്പൽ ഞാൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts