വരിനെൽ വരമ്പിൽ (താക്കോൽ പഴുത് )
This page was generated on May 21, 2024, 6:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംഗായോസ് ജോൺസൺ
ഗാനരചനബിനു ബാലൻ ,ജിതിൻ ദേവസ്സി ,ജുനൈദ് ജോർഡി
ഗായകര്‍സിദ്ധാർഥ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2020 08:13:31.

വരിനെൽ വരമ്പിൽ ചായും നേരം
കാതിൽ നിറയും നിൻ നാദം
കായൽ പടവിൽ ചേരും നേരം
കനവിൽ നിറയും നിൻ രൂപം
വെൺ ചിറകുകളിൽ വിൺ പനിമതിയായ്
എൻ അരികില്‍ വരൂ നീയും...ദൂരേ

പുതുമുടിയിഴകൾ കോതും
കുളിരണിയും കാറ്റായ്
ജനലഴി തൻ ചാരേ തിരയുന്നു ഞാൻ
മഴപൊഴിയും നേരത്തീ ഇടവഴിയിൽ നീളേ
ഒരു കുടയായ് തീരാം നിൻ കൂടെ ഞാൻ
നീ.. അരികിൽ വരൂ എൻ കനവുകളിൽ
വെൺ ചിരിയഴകായ്..
മെല്ലെ.. മെല്ലെ.. മൌനം വാചാലമായ്
വരിനെൽ വരമ്പിൽ ചായും നേരം
കാതിൽ നിറയും നിൻ നാദം
കായൽ പടവിൽ ചേരും നേരം
കനവിൽ നിറയും നിൻ രൂപം

ചിരിമണികൾ ചിതറും കൊലുസലകൾ കേൾക്കേ
ചുമരരികിൽ ചാരേ നിൻ പൂമുഖം
ഇളവെയിലിൽ പൂക്കും കൊന്നമരത്തണലിൽ
ഇനിയണയൂ നീയും എൻ കൂടെയായ്
നീ.. അരികിൽ വരൂ എൻ കനവുകളിൽ
വെൺ ചിരിയഴകായ്..
മെല്ലെ.. മെല്ലെ.. മൌനം വാചാലമായ്
വരിനെൽ വരമ്പിൽ ചായും നേരം
കാതിൽ നിറയും നിൻ നാദം
കായൽ പടവിൽ ചേരും നേരം
കനവിൽ നിറയും നിൻ രൂപം
വെൺ ചിറകുകളിൽ വിൺ പനിമതിയായ്
എൻ അരികില്‍ വരൂ നീയും... ദൂരേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts