വിശദവിവരങ്ങള്‍ | |
വര്‍ഷം | 2022 |
സംഗീതം | ശങ്കർ ശർമ്മ |
ഗാനരചന | മാത്തൻ |
ഗായകര്‍ | മാത്തൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2022 08:01:06.
മനമേ...നീ തിരികെപ്പായും വഴിയെ വീഴുന്നൂ മയിലേ....നിന്നിണയായ് ഉയരെ പാറാൻ വന്നൂ ഞാൻ കനൽ എഴും നിഴൽ വീഴും തിരി കെടാതെ നീറുമെൻ മനം വരണ്ട ഭൂവു പോൽ ഒരു നേർത്ത ചാലിൽ വീശുവാൻ വരൂ വരൂ വരൂ വരൂ വരൂ വരൂ........ മനമേ...നീ തിരികെപ്പായും വഴിയെ വീഴുന്നൂ മയിലേ....നിന്നിണയായ് ഉയരെ പാറാൻ വന്നൂ ഞാൻ പാതി ജീവൻ പാടെ മാറ്റും വ്യർത്ഥസ്വപ്നങ്ങൾ ആകെയുള്ളോരായുസ്സിന്റെ ജന്മശാപങ്ങൾ തിരയുമീ കൂരിരുളിൽ...ഇരുളുമീ രൂപമതിൽ തെരയുമെൻ പ്രാണനിതിൽ...ഇടിയുമീ പാനമതിൽ തിരിയുടെ അവസാന നാളം വരെ നീറുമോർമ്മകൾ നീണ്ടുപോകും വരെ...... കനൽ എഴും നിഴൽ വീഴും തിരി കെടാതെ നീറുമെൻ മനം വരണ്ട ഭൂവു പോൽ ഒരു നേർത്ത ചാലിൽ വീശുവാൻ വരൂ വരൂ വരൂ വരൂ വരൂ വരൂ........ മനമേ...നീ തിരികെപ്പായും വഴിയെ വീഴുന്നൂ മയിലേ.....നിന്നിണയായ് ഉയരെ പാറാൻ വന്നൂ ഞാൻ..... |