വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 08 2018 15:59:20.
പാതിവിരിഞ്ഞൊരു പാതിരാപ്പൂവായ് വാതിലില്‍ വന്നൂ വസന്തം എന്‍പടി വാതിലില്‍ വന്നൂ വസന്തം കസ്തൂരിദീപവും കയ്യിലേന്തി കാര്ത്തികത്താരമായ് വന്നൂനീ പൊട്ടിച്ചിരിച്ചുനിന് കൈവളകള്‍ പൊട്ടിവിടര്ന്നെന്റെ പൊന്‍കിനാക്കള്‍ പൊന്‍ കിനാക്കള്‍..... ചെമ്പകപ്പൂവേ നിന് മേനിയാകെ എന്തിത്ര കോരിത്തരിച്ചുപോവാന്? ചന്ദനക്കാറ്റിന്റെ കൈകള്‍ മെല്ലെ ഒന്നുതൊട്ടപ്പൊഴേ നാണമായോ? നാണമായോ? |