വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:25.
പമ്പയാറിന് കരയിലല്ലോ പഞ്ചമിനിലാവിളക്ക് എണ്ണ വേണ്ട തിരിയും വേണ്ട എന്തുനല്ല പൊന്‍വിളക്ക് രാരിരരോ രാരാരോ രാരിരരോ രാരാരോ പൊന്വിളക്കിന് വെട്ടത്തിലേ പുത്തിലഞ്ഞി പന്തലിലേ പുല്ലു മേഞ്ഞ മലയിലല്ലോ പൂക്കാരിപ്പെണ്ണ് - എന്നും പൂവമ്പനെ കാത്തുനില്ക്കും പൂക്കാരിപ്പെണ്ണ് (പമ്പയാറിന്) വെള്ളോട്ടു കുടപിടിച്ചു വെള്ളാരം പൂപറിച്ച് പൂഞ്ച്ചേല ചുറ്റിനിന്നു പൂക്കാരിപ്പെണ്ണ് വന്ന പൂവമ്പന്റെ കൈയിലൊരു പുന്നാരമുത്ത് രാരിരരോ രാരാരോ രാരിരരോ രാരാരോ പൊന്വിളക്കിന് വെട്ടത്തിലേ പുഞ്ചിരിക്കും പിഞ്ചുമുത്തേ പൂവമ്പനോടേറ്റുവാങ്ങീ പൂക്കാരിപ്പെണ്ണ് - നിന്നെ പത്തു മാസം ചുമക്കാത്ത പൂക്കാരിപ്പെണ്ണ് (പമ്പയാറിന്) |