കൈതപ്പുഴ കായലിലേ (ത്രിവേണി )
This page was generated on May 6, 2024, 7:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2020 14:37:46.



ഓഓഓഓ... ഓഓഓഓ.. ഓഓ.. ഓഓ..ഓഓ ..
കൈതപുഴ കായലിലെ ...
കാറ്റിന്റെ കൈകളിലെ ..
കൈതപുഴ കായലിലെ ഓഓ..ഓഓ .
കാറ്റിന്റെ കൈകളിലെ .ഓഓ .ഓഓ
കളിചിരി മാറാത്ത കന്നിയോളമേ
കാണാ കുടം നിറയെ കക്കയോ കവിതയോ
കറുത്ത പൊന്നോ .ഓ ...

വെള്ളിയുദിച്ചൂ..
വെള്ളിയുദിച്ചൂ മാനം മീതെ വെള്ള വിരിച്ചു
വെള്ളാരം കല്‍പ്പടവില്‍ വെള്ളോടിന്‍ ഉരുളിയില്‍
വെള്ളരി പൂക്കണി വച്ചൂ വിഷു പൂക്കണി വച്ചൂ
കണി കാണാന്‍ വന്നാട്ടേ ..
കണി കാണാന്‍ വന്നാട്ടേ
കറുത്ത പെണ്ണെ കിളുന്നു പെണ്ണെ
പെണ്ണെ പെണ്ണെ പെണ്ണെ ഓഓ..ഓഓ ഓഓ ..

കൈതപുഴ കായലിലെ ഓഓ..ഓഓ
കാറ്റിന്റെ കൈകളിലെ..ഓഓ..ഓഓ
കളിചിരി മാറാത്ത കന്നിയോളമേ
കാണാ കുടം നിറയെ കക്കയോ കവിതയോ
കറുത്ത പൊന്നോ..ഓ

നിന്നെ വിളിച്ചൂ...
നിന്നെ വിളിച്ചൂ നിന്റെ കരള്‍ പൂ കണ്ണു മിഴിച്ചു
നിന്നോമല്‍ പൊക്കിള്‍ മൂടും ഈറന്‍ പൂംതുകിലുമായ്
നീന്തി നീ വന്നതു കണ്ടു ഞാന്‍ കണ്ടു കൊതിച്ചു
കൈ നീട്ടം തന്നാട്ടേ.
കൈ നീട്ടം തന്നാട്ടെ
കറുത്ത പെണ്ണെ കിളുന്നു പെണ്ണെ
പെണ്ണെ പെണ്ണെ പെണ്ണെ ഓഓ..ഓഓ ഓഓ

കൈതപുഴ കായലിലെ ഓഓ..ഓഓ..
കാറ്റിന്റെ കൈകളിലെ..ഓഓ ..ഓഓ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts