ചൂഢാരത്നം (ശരശയ്യ )
This page was generated on April 28, 2024, 9:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല ,സത്യന്‍ ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2018 16:05:53.

ചൂഢാരത്നം ശിരസ്സില്‍ ചാര്‍ത്തി
വാടാമല്ലിയെ കാറ്റുണര്‍ത്തി
പോയ പൂക്കാലങ്ങളോര്‍മ്മിച്ചു നില്‍ക്കും
പൊന്നശോകം കണ്ണുപൊത്തി
(ചൂഢാരത്നം )

ഇന്നും മയക്കുമരുന്നുകള്‍ നല്‍കി ഞാ-
നെന്നിലെ ദു:ഖങ്ങളുറക്കുമ്പോള്‍
ഓര്‍മ്മകളേതോ മരതകദ്വീപില്‍നി-
ന്നോടി വന്നെന്നെയും വിളിച്ചുണര്‍ത്തി
വെറുതേ - വിളിച്ചുണര്‍ത്തീ..
ആ.. ആ..
(ചൂഢാരത്നം )

ചന്ദ്രന്‍ സുവര്‍ണ്ണമയൂഖങ്ങള്‍ കൊണ്ടൊരു
ചന്ദനവല്ലകി മീട്ടുമ്പോള്‍
എന്നിലെ ശോകം മറവിതന്‍ കൂട്ടില്‍നി-
ന്നെന്തിനെന്‍ മൌനത്തെ വിളിച്ചുണര്‍ത്തി
വെറുതേ - വിളിച്ചുണര്‍ത്തീ--
ആ..ആ..
(ചൂഢാരത്നം )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts