വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ഷെര്‍ലി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കീരവാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:40.
ഞെട്ടറ്റു മണ്ണില്‍ വീഴുവാനെന്തിനു പൊട്ടിവിടരുന്നു മുകുളങ്ങളേ (ഞെട്ടറ്റു) പൊലിയുന്ന സന്ധ്യയ്ക്കു സിന്ദൂരമെന്തിനു കലിതുള്ളും രജനിക്കു കരിതേക്കുവാന്‍ (പൊലിയുന്ന) വെളിച്ചമെന്തിനു തകരുന്നു ദീപം ഇരുളിനു സ്വാഗതമരുളാന്‍ ഇരുളിനു സ്വാഗതമരുളാന്‍ (ഞെട്ടറ്റു) പൊട്ടിച്ചിരിച്ചിട്ടു പൊട്ടിക്കരയുന്ന പാഴ് മണ്ണില്‍ വീണ നിഴലല്ലേ ഞാന്‍ മൂകമായ് കരയുമ്പോള്‍ കണ്ണുനീര് ചാലിലും പരിഹാസരൂപങ്ങള്‍ കാണുന്നു ഞാന്‍ എന്‍- പരിഹാസരൂപങ്ങള്‍ കാണുന്നു ഞാന്‍ (ഞെട്ടറ്റു) |