വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വേദ്പാല്‍ വര്‍മ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:39.
എന്‍ ചുണ്ടില്‍ രാഗമന്ദാരം എന്‍ കാലില്‍ താളശൃംഗാരം എന്‍ ചുണ്ടില്‍ രാഗമന്ദാരം എന്‍ കാലില്‍ താളശൃംഗാരം ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാംനാളില്‍ ഏഴുവെളുപ്പിന് എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം ലാ ലലല്ല ലലല്ല ലലല്ല ലലല്ല ലാ ലാ ലലല്ല ലലല്ല ലലല്ല ലലലലല ലാ അലതല്ലും മോഹം നെഞ്ചില്‍ തേന്‍ പോലെ പൂന്തേന്‍പോലെ ആ മാറില്‍ വീഴും ഞാന്‍ പൂങ്കുല പോലെ പൂങ്കുല പോലെ അവിടത്തെ വധുവാകും ഞാന്‍ അവിടത്തെ വധുവാകും ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാംനാളില്‍ ഏഴുവെളുപ്പിന് എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം (എന്‍ ചുണ്ടില്‍) കളിയാക്കും തോഴികളെന്നെ കഥചൊല്ലി നിന് കഥചൊല്ലി കവിളാകെ ചേര്‍ക്കും കരളില്‍ തുടികൊട്ടും പൂത്തിരി കത്തും നാണിക്കും മിഴിയടയും എന്‍ നാളീകമിഴിയടയും ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാംനാളില്‍ ഏഴുവെളുപ്പിന് എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം (എന്‍ ചുണ്ടില്‍) |