വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:59.
ആദാമിന്റെ സന്തതികള്‍ കായേനും ആബേലും അവരല്ലോ ഭൂമിയിലെ ആദ്യസോദരന്മാര് കായേനൊരു കര്‍ഷകനായ് ആബേലോ ഇടയനുമായ് അവരൊരുനാള്‍ ദൈവത്തിന്നു ബലിനല്കാന് പോയി ചീഞ്ഞളിഞ്ഞ ഫലമൂലങ്ങള്‍ ദൈവത്തിന്നു ബലിനല്‍കി സ്വാര്‍ഥനായ കായേന് സ്വന്തം നിലമറന്നു ആബേലോ തന്റെ പങ്കായ് അരുമയായ കുഞ്ഞാടിനെ വിശുദ്ധനായ യഹോവയ്ക്ക് ബലിയര്‍പ്പിച്ചു ബലിയര്‍പ്പിച്ചൂ......... ദൈവവചനമുണ്ടായി നല്ലവനാം ആബേലിന്ന് നല്ലകാലം കൈവരുമെന്നരുളിച്ചെയ്തു ദൈവം അരുളിച്ചെയ്തു ആദാമിന്റെ സന്തതികള്‍ ........... അന്നാദ്യമായ് മണ്ണില്‍ അസൂയതന്‍ വിത്തു വീണു അന്നാദ്യമായ് മണ്ണില്‍ കോപമുണര്ന്നൂ അനുജനേ ചേട്ടന് കൊന്നു ആദ്യത്തെ ചതിനടന്നു അസൂയയായിന്നുമിവിടെ കായേന് വാഴുന്നൂ അസൂയയായിന്നുമിവിടെ കായേന് വാഴുന്നൂ ആദാമിന്റെ സന്തതികള്‍ ............ |