വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:07.
രാജീവ നയനേ നീ ഉറങ്ങൂ രാഗവിലോലേ നീയുറങ്ങൂ (രാജീവ) ആയിരം ചുംബന സ്മൃതി സുമങ്ങൾ അധരത്തിൽ ചാർത്തി നീയുറങ്ങൂ (ആയിരം) അധരത്തിൽ ചാർത്തി നീയുറങ്ങൂ (രാജീവ) എൻ പ്രേമഗാനത്തിൻ ഭാവം നിൻ നീലക്കൺപീലിയായി (എൻ പ്രേമ) എൻ കാവ്യ ശബ്ദാലങ്കാരം നിൻ നാവിൽ കിളിക്കൊഞ്ചലായി(2) ആരിരരോ (4) (രാജീവ) ഉറങ്ങുന്ന ഭൂമിയെ നോക്കി ഉറങ്ങാത്ത നീലാംബരം പോൽ (ഉറങ്ങുന്ന) അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം (2) ആരിരരോ (4) (രാജീവ) |