വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ചാരുകേശി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,എൻ ഗോവിന്ദൻകുട്ടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:12.
സഹ്യന്റെ ഹൃദയം മരവിച്ചു സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍ മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ നദികള്‍ കരഞ്ഞൂ.. കരഞ്ഞൂ ഈവനഛായയില് പോയവസന്തത്തില് പൂവിട്ടുവിടര്ന്നോരനുരാഗമേ നീയൊരു വിരഹവികാരമായി ഇന്നു നിന് കുടില്‍ കണ്വാശ്രമമായീ ഒക്കത്തു ജീവിതച്ചുമടുമായ് പോവുക ദു:ഖപുത്രീ.. ദു:ഖപുത്രീ.. ദു:ഖപുത്രീ.. സഹ്യന്റെ ഹൃദയം മരവിച്ചു....... പേരറിയാത്തൊരു സായാഹ്ന സ്വപ്നത്തിന് മാറത്തു പടര്ന്നോരഭിലാഷമേ നീയൊരു നിത്യവിഷാദമായി ഇന്നു നിന് കഥ ശാകുന്തളമായീ ഒറ്റയ്ക്കു കണ്ണുനീര്ക്കുടവുമായ് പോവുക ദു:ഖപുത്രീ.. ദു:ഖപുത്രീ.. ദു:ഖപുത്രീ.. സഹ്യന്റെ ഹൃദയം മരവിച്ചു സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍ മണ്ണിന്റെ കണ്ണുകള്‍ ചുവന്നൂ നദികള്‍ കരഞ്ഞൂ.. കരഞ്ഞൂ |