വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2014 15:14:18.
(F)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയോരുങ്ങും (M)മന്ദസ്മിതമാം ചന്ദ്രിക ചൂടീ വനമല്ലിക നീ ഒരുങ്ങും.... (D)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയോരുങ്ങും (M)മന്ദാര പൂവിന് മണമുണ്ടു പറക്കും മാലേയ കുളിര് കാറ്റില്‍ വന്ദനമാല തന് നിഴലില്‍ നീയൊരു ചന്ദനലത പോല്‍ നില്ക്കും (F)വാര്മുകില് വാതില്‍ തുറക്കും വാര്‍തിങ്കള്‍ നിന്നു ചിരിക്കും (D)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയോരുങ്ങും (F)നിന് പാട്ടിലൂറും ശൃംഗാര മധുവും നീഹാരാര്‍ദ്ര നിലാവും നമ്മുടെ രജനി മദകരമാക്കും ഞാന്‍ ഒരു മലര്‍ക്കൊടിയാകും (M)വാര്മുകില് വാതിലടക്കും വാര്‍തിങ്കള്‍ നാണിച്ചൊളിക്കും (D)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയോരുങ്ങും |