വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,മധുശാല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:32.
നിന് മൃദുമൊഴിയില്‍ നറുതേനോ നീലമിഴിയില് കരിമീനോ.. മത്സഖീ.....മത്സഖീ നിന്നുടെ പൂങ്കവിളിണയില്‍ മഴവില്‍ക്കൊടിയോ...പൂങ്കൊടിയോ.... (നിന് മൃദുമൊഴിയില്‍......) നിന് മൃദുമൊഴിയില്‍ നറുതേനോ.... വര്‍ണ്ണങ്ങളായിരം ചാലിച്ചെഴുതി വരവര്‍ണ്ണിനീ നിന് രൂപം ഞാന്‍ നിന്നംഗസൌഭഗം പകര്‍ത്താന്‍ കഴിയാതെ എന്നുടെ തൂലിക തളര്ന്നൂ തോഴീ എന്നുടെ തൂലിക തളര്ന്നൂ... തോഴീ... നിന് മൃദുമൊഴിയില്‍ നറുതേനോ.... മാനസസരസ്സിലെ താമരമലരില്‍ മണിഹംസമിഥുനം മയങ്ങുമ്പോള്‍ നീയെന്നിലലിഞ്ഞു ഞാന്‍ നിന്നിലലിഞ്ഞു നിത്യനിര്വൃതിയായ് കഴിഞ്ഞു നാം നിത്യനിര്വൃതിയായ് കഴിഞ്ഞു.... തോഴീ..... നിന് മൃദുമൊഴിയില്‍ നറുതേനോ നീലമിഴിയില് കരിമീനോ.. മത്സഖീ നിന്നുടെ പൂങ്കവിളിണയില്‍ മഴവില്‍ക്കൊടിയോ...പൂങ്കൊടിയോ.... നിന് മൃദുമൊഴിയില്‍ നറുതേനോ.... |