ചോറ്റാനിക്കര ഭഗവതി (ചോറ്റാനിക്കര അമ്മ )
This page was generated on May 21, 2024, 6:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:53.

ചോറ്റാനിക്കര ഭഗവതീ കാരണരൂപിണീ
കാരുണ്യശാലിനീ
(ചോറ്റാനിക്കര.....)...
ഞങ്ങളെ കാത്തരുളൂ അമ്മേ
ഞങ്ങളെ കാത്തരുളൂ
ചോറ്റാനിക്കര ഭഗവതീ കാരണരൂപിണീ
കാരുണ്യശാലിനീ....

ഓംകാരരൂപിണീ ത്രൈലോക്യനന്ദിനീ
ആസുരശിക്ഷിണി ശ്രീദേവീ
നിന്നുടെ തൃപ്പാദം കുമ്പിടും ഞങ്ങളെ
എന്നും അനുഗ്രഹിയ്ക്കൂ ദേവീ
എന്നും അനുഗ്രഹിയ്ക്കൂ...
അമ്മേ നാരായണാ....അമ്മേ നാരായണാ...
അമ്മേ നാരായണാ....അമ്മേ നാരായണാ...

ആ...ആ...ആ....
പവിഴമല്ലിത്തറയാം ശ്രീമൂലസ്ഥാനത്ത്
പള്ളികൊണ്ടിരുന്ന ശ്രീഭദ്രേ
മൂകാംബി വാഴുന്ന സരസ്വതിയും നീയേ
മുഖപ്രസാദവും നീയേ ദേവീ....
മുഖപ്രസാദവും നീയേ ദേവീ....

അണ്ഡചരാചര മണ്ഡലസുന്ദര മാനസദേവീ..
അഞ്ജനവീണാപാണിനി വിദ്യാവാഹിനി പാഹി..
ഹേമകുണ്ഡലമിതഞ്ചിയാടിടുന്ന കർണ്ണയുഗ്മളത്തിന്‍‍‍ ശോഭയും
ചന്ദ്രമുത്തഴക് പൂത്ത പുഞ്ചിരിതന്‍ സുന്ദരാധരത്തിന്‍ കാന്തിയും
ഊനമറ്റു വിളങ്ങണേ.....ഹൃദയത്തില്‍
ഊനമറ്റു വിളങ്ങണേ....
(അമ്മേ നാരായണാ....അമ്മേ നാരായണാ...) -- 6 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts