എന്തിനെന്നെ വിളിച്ചു (അഭിനന്ദനം )
This page was generated on April 27, 2024, 12:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,ജയഭാരതി ,എം ജി സോമന്‍ ,കെ പി ഉമ്മർ ,റാണിചന്ദ്ര ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:09.


എന്തിനെന്നെ വിളിച്ചുനീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ (x3)

ഈ വസന്തഹൃദന്തവേദിയില്‍ ‍
ഞാനുറങ്ങിക്കിടക്കവേ
ഈണമാകെയും ചോര്‍ന്നു പോയൊരെന്‍
വേണുവും വീണുറങ്ങവേ
രാഗവേദന വിങ്ങുമെന്‍ കൊച്ചു
പ്രാണതന്തുപിടയവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...
(എന്തിനെന്നെ....)

ഏഴു മാമലയേഴു സാഗര
സീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ
പാതി നിദ്രയില്‍ പാതിരക്കിളി
പാടിയ പാട്ടിലൂടവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും....

ആര്‍ദ്രമാകും രതിസ്വരം നല്‍കും
ആദ്യരോമാഞ്ചകുദ്‌മളം
ആളിയാളിപ്പടര്‍ന്നു ജീവനില്‍
ആ നവപ്രഭാകന്ദളം
ആ വിളികേട്ടുണര്‍ന്നുപോയി ഞാന്‍
ആകെയെന്നെ മറന്നു ഞാന്‍ ..
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts