വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:36.
പുലര്‍കാലം പുലര്‍കാലം ജീവിതത്തിന് പൊന്‍പുലര്‍കാലം കളങ്കമറിയാത്ത കറ തെല്ലും കലരാത്ത കമനീയ കൗമാരകാലം (പുലര്‍കാലം) വിടരുന്ന പൂവിന്റെ വഴിയുന്ന സൗരഭം നുകരുവാനെത്തുന്നു തെന്നല്‍... കളിയാടി നില്ക്കുന്ന നിന് മന്ദഹാസങ്ങള്‍ കവരുവാനെത്തുന്നു സ്വപ്നം - എന്റെ കരളിലെ മോഹനസ്വപ്നം... (പുലര്‍കാലം) പഞ്ചമിക്കലയായിരുന്ന നീ ഇന്നൊരു പൗര്‍ണ്ണമിയായി വളര്‍ന്നു... വാര്‍തിങ്കളായ് നീയണഞ്ഞപ്പോള്‍ എന്നുള്ളില്‍ വാത്സല്യപ്പൂന്തേന് ചുരന്നു - നൂറു വാസന്തിപ്പൂക്കള്‍ വിടര്‍ന്നു... (പുലര്‍കാലം) |