പൊന്നാരം ചൊല്ലാതെ (സുബൈദ )
This page was generated on May 7, 2024, 5:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ലത രാജു ,എൽ ആർ അഞ്ജലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2018 02:51:59.

പൊന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത്
കണ്ണാരം പൊത്തി കളിക്കാൻ വാ
അള്ളള്ളോ ഞാനില്ലേ അമ്മായി തല്ലൂല്ലേ
പൊള്ളുന്ന തീയൊത്ത വെയിലല്ലേ? (പൊന്നാരം..)

കാ‍ട്ടാറിൻ കടവത്ത് കാണാത്ത മറയത്ത്
കടലാസുവഞ്ചിയിറക്കാൻ വാ..
നിലയില്ലാകടവല്ലേ.. നീർക്കോലിപ്പാമ്പില്ലേ
നീന്താനറിയില്ല ഞാനില്ലേ (പൊന്നാരം..)

തെക്കേലെ കുന്നത്ത് തേൻ‌മാവിൻ തണലത്ത്
ചക്കരമാങ്ങാപെറുക്കാൻ വാ (തെക്കേലെ...)
ചുമ്മാതെ തെക്കേലെ ഉമ്മൂമ്മ കണ്ടെങ്കിൽ
സമ്മാനം.. ഉം..
സമ്മാനം ചൂരപ്പഴം മാത്രം .. ചുമ്മാതെ തെക്കേലെ ഉമ്മൂമ്മ കണ്ടെങ്കിൽ
സമ്മാനം ചൂരപ്പഴം മാത്രം
(പൊന്നാരം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts