ഏഴു നിറങ്ങളിലേതു മനോഹരം (ഹൃദയമേ സാക്ഷി )
This page was generated on May 12, 2024, 5:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:58.

ഏഴു നിറങ്ങളിലേതു മനോഹരം
ഏഴഴകുള്ളൊരെൻ പ്രേയസീ പറയൂ
അരികിൽ നീ നിൽക്കുമ്പോഴെന്തും മനോഹരം
അവിടുന്നു നൽകുന്നതെന്തും പ്രിയങ്കരം
(ഏഴു...)

നയനമോ നാസികാമുകുളമോ രമ്യം
നാണത്തിലലിയിക്കാനെന്തിനീ ചോദ്യം
നയനമെന്നോതുന്നു നിന്നിമത്താളം
അധരമെന്നോതുന്നു ചുംബനദാഹം
(ഏഴു..)

ഹൃദയമോ മാറിലെ കളഭമോ മൃദുലം
ഉരുകുന്നു രണ്ടും നിന്നാലിംഗനത്തിൽ
ഹൃദയമെന്നോതുന്നാ പരിഭവവചനം
ഉരുകുമ്പോൾ പെരുകും നീ പൂശുമീ കളഭം
(ഏഴു..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts