എന്തേ ചന്ദ്രനുറങ്ങാത്തൂ (ശ്യാമളചേച്ചി )
This page was generated on April 28, 2024, 2:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2018 02:51:59.


എന്തേ ചന്ദ്രനുറങ്ങാത്തൂ
എന്തേ താരമുറങ്ങാത്തൂ
പാലാഴിക്കുളി തീരാഞ്ഞിട്ടോ
പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ
എന്തേ ചന്ദ്രനുറങ്ങാത്തൂ
എന്തേ താരമുറങ്ങാത്തൂ

രാക്കിളിയെന്തേ പാടാത്തൂ
രാഗത്തിൻ മാധുരി തൂകാത്തൂ
(രാക്കിളിയെന്തേ...)
ഓടക്കുഴൽ ശ്രുതി ചേരാഞ്ഞിട്ടോ
മാരനെപ്പറ്റി കിനാവുകണ്ടിട്ടോ
എന്തേ ചന്ദ്രനുറങ്ങാത്തൂ
എന്തേ താരമുറങ്ങാത്തൂ

ഉം...ഉം...ഉം..

പൂമാരനെന്തേ പോരാത്തൂ
പൂന്തെന്നലെന്തേ തുള്ളാത്തൂ
(പൂമാരനെന്തേ....)
കാലിൽ കിങ്ങിണി കെട്ടാഞ്ഞിട്ടോ
കാട്ടിലെ പിച്ചകം പൂക്കാഞ്ഞിട്ടോ
എന്തേ ചന്ദ്രനുറങ്ങാത്തൂ
എന്തേ താരമുറങ്ങാത്തൂ

പാലാഴിക്കുളി തീരാഞ്ഞിട്ടോ
പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ
എന്തേ ചന്ദ്രനുറങ്ങാത്തൂ
എന്തേ താരമുറങ്ങാത്തൂ
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts