മധുരമുള്ള നൊമ്പരം (അക്ഷയപാത്രം )
This page was generated on May 17, 2024, 7:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:07.

മധുരമുള്ള നൊമ്പരം തുടങ്ങി രതി
മന്മഥന്റെ നർത്തനം തുടങ്ങി
സ്വർഗ്ഗവും ഭൂമിയും സന്ധിക്കും വീഥിയിൽ
സ്വപ്നാടനം തുടങ്ങി
പ്രണയരോഗം ഇതു പ്രണയരോഗം
(മധുരമുള്ള....)

രാവായാൽ പെണ്ണിനൊരു നെഞ്ചുവേദന
രാവുപോയാൽ സന്ധ്യവരെ കണ്ണുവേദന
കരളിനുണ്ടു ചികിത്സ
കണ്ണിനുണ്ട് ചികിത്സ
കൈ പിടിക്കും ദിവസമാണ്
കാര്യമായ ചികിത്സ
പ്രണയരോഗം ഇതു പ്രണയരോഗം
(മധുരമുള്ള....)

രാഗാർദ്രമാനസത്തിൽ കാവ്യഭാവന
ഞായറാഴ്ച രാവുംപകലും വിരഹവേദന
ഓർത്തിരുന്നു ചിരിക്കും
ഓർത്തിരുന്നു കരയും
ഒരു ദിവസം രണ്ടു പേരും
അകത്തും നമ്മൾ പുറത്തും
പ്രണയരോഗം ഇതു പ്രണയരോഗം
(മധുരമുള്ള....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts