വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,കാര്ത്തികേയന് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:23.
ഐലേസ ഐലേസ ഐലേസ - 2 ഒത്തുപിടിച്ചാൽ മലയും പോരും ഐലേസാ - 2 കെട്ടിവലിച്ചാൽ മാനോം വീഴും ഐലേസാ -2 വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 തെക്കും മൂട്ടിലെ കൊച്ചമ്മയ്ക്കിനി തൂക്കിക്കൊടുക്കണ മരയന്ത്രം മരുന്നിനുപോലും പാഴ്വിറകില്ല മരുതും പുന്നയുമാണല്ലോ വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 അവറാൻ മാപ്പിളയ്ക്കൊരു തൂക്കം അസനാരിക്കായ്ക്കര തൂക്കം ഉണ്ടപ്പാറൂനുരുളൻ വിറക് നമ്പൂരിച്ചനു പുറവെട്ട് വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 (ഒത്തുപിടിച്ചാൽ.....) വാദ്ധ്യായനിയുടെ വീട്ടിൽ പെണ്ണിനു വാളൻപുളിയുടെ കാതലു വേണം ചെല്ലൻപിള്ളയ്ക്ക് ചായക്കടയിൽ കല്ലരി വേവാൻ മുട്ടൻ വേണം വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 വേഗം തള്ളെട വേലുച്ചാരേ വേല തീർന്നാൽ ഷാപ്പിൽ പോണം ദാഹോം തീർക്കാം ക്ഷീണോം മാറ്റാം അന്തസ്സായി നടക്കാം വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 (ഒത്തുപിടിച്ചാൽ....) |