വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:32.
ഓ..ഹോ..ഓ..ഹോ... മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ മയില്‍വാഹനമാക്കി.. എന്‍ മനം ഞാന്‍ മയില്‍വാഹനമാക്കി.. ആ... ആ...(മയിലിനെ.. ) പൊന്നും കനവുകള്‍ തന് പൊന്നമ്പലമതിലകത്തു എന്നുമെഴുന്നള്ളത്ത്.. എന്നുമെഴുന്നള്ളത്ത്... മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ മയില്‍വാഹനമാക്കി.. നിന് മനം നീ മയില്‍വാഹനമാക്കി.. അരുവി തന് സംഗീതം മധുരമെന്നോതി നീ ഞാൻ അന്നൊരരുവിയായീ.. ഞാൻ അന്നൊരരുവിയായീ ഓ..(അരുവി തൻ..) ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍ ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍ ഞാനൊരു താളമായീ.. ഞാനൊരു താളമായീ.. മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ മയില്‍വാഹനമാക്കി.. എന്‍ മനം ഞാന്‍ മയില്‍വാഹനമാക്കി.. വസന്തത്തിന് രാത്രികള്‍ മധുരമെന്നോതി നീ ഞാനൊരു നികുഞ്ജമായീ.. ഞാനൊരു നികുഞ്ജമായീ.. ആ.. ആ പുഷ്പവാതില്‍ തുറന്നാഹ്ലാദം നുകര്‍ന്നപ്പോള്‍ ഞാനേ വസന്തമായീ.. ഞാനേ വസന്തമായീ.. മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ മയില്‍വാഹനമാക്കി.. നിന് മനം നീ മയില്‍വാഹനമാക്കി... |