വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:41.
വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ ഉന്നതശീർഷ്യൻ എന്നാത്മനാഥൻ..... ഉന്നതശീർഷ്യൻ എന്നാത്മനാഥൻ ഉയരേ പണിയൂ മണിപ്പന്തൽ വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ..... നദിയുടെ ഹൃദയം തരളിതമായി നാദസ്വരമേളമുയർന്നൂ.... വസന്തദൂതികൾ മാകന്ദവനിയിൽ വായ്ക്കുരവയുമായ് വന്നൂ... നീലാകാശം ഭൂമിദേവിയ്ക്കു നീഹാരമണിഹാരം ചാർത്തീ... നീഹാരമണിഹാരം ചാർത്തീ... വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ..... ലതകൾ നീട്ടും മണിമഞ്ജുഷയിൽ ഋതുകന്യകമാർ പൂനിറച്ചൂ... തളിരിതളുകളാൽ വനമേഖലകൾ തമാലതാലങ്ങൾ നിറച്ചു വച്ചൂ... സീമന്തരേഖയിൽ ഞാനും നാളെ സിന്ദൂരരേണുക്കൾ ചൂടിനിൽക്കും.. വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ വിണ്ണോളമുയർത്തൂ ശില്പികളേ... |