സത്യത്തിൻകാവൽ (ജിമ്മി)
This page was generated on May 19, 2024, 2:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കല്യാണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:47.
 
സത്യത്തിൻ കാവൽ‌ക്കാരൻ നീ
ധർമ്മത്തിൻ കൂട്ടുകാരൻ
കടമകൾക്കായി ജീവിതം
കടം കൊടുക്കും സേവകൻ
(സത്യത്തിൻ..)

കർമ്മയോഗിയാം സ്നേഹിതൻ ഏവർക്കും
നന്മ ചെയ്തിടും നായകൻ
അഭയം നൽകും ഹൃദയത്തെയെന്നുമോർക്കും
നാവിലൂറും രുചിയെന്നും മനസ്സിൽ നിറക്കും
നായ്‌ക്കളെത്ര മേലേ
മർത്ത്യരെത്ര താഴെ
(സത്യത്തിൻ..)

ഉരുള തന്ന കൈകൾ വണങ്ങും എന്നെന്നും
ഉറക്കമില്ലാതോടി നടക്കും
തെറ്റു ചെയ്തോരാരായാലും തേടിപ്പിടിക്കും
നീയാല്ലേ ഭൂമി കണ്ട നല്ല നീതിമാൻ
നായ്‌ക്കളെത്ര മേലേ
മർത്ത്യരെത്ര താഴെ
(സത്യത്തിൻ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts