വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | ചക്രവാകം |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,Roja Ramani |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 05 2012 14:41:01.
ഓ...ഓ...ഓ....ഓ.... കടലേഴും താണ്ടിവന്ന കൈവള പാഞ്ചാലി പണ്ടണിഞ്ഞ പൊന്‍വള ദമയന്തി കയ്യിലിട്ട കല്‍വള തരിവള കരിവള തങ്കവള കാമുകനെ മയക്കുന്ന കൈവള കണ്ടാല്‍ കൊതിക്കുന്ന കൈവള (കാമുകനെ....) അന്നനടപ്പെണ്കൊടികള് മെയ്യൊന്നനക്കുമ്പോള് താളം പിടിക്കുന്ന തരിവള ധിന്തക്കം ധിന്തക്കം താരോ ധിന്തക്കം ധിന്തക്കം താരോ ധിന്തക്കം ധിന്തക്കം താരോ ധിന്തക്കം ധിന്തക്കം താരോ തെയ്യ തെയ്യ തെയ്യരോ തെയ്യ തെയ്യ തെയ്യാരോ ഓ... കടലേഴും താണ്ടിവന്ന കൈവള പാഞ്ചാലി പണ്ടണിഞ്ഞ പൊന്‍വള ശ്രീരാമന് കണ്ടെടുത്ത സ്വര്‍ണ്ണവള സീത പണ്ടു മോഹിച്ച വര്ണ്ണവള (ശ്രീരാമന്....) അലിയാരു തങ്ങള്‍ പണ്ട് ഫാത്തിമാബീവിയുടെ കയ്യിന്മേലണിയിച്ച മണിവള ധിന്തക്കം ധിന്തക്കം താരോ ധിന്തക്കം ധിന്തക്കം താരോ ധിന്തക്കം ധിന്തക്കം താരോ ധിന്തക്കം ധിന്തക്കം താരോ തെയ്യ തെയ്യ തെയ്യാരോ തെയ്യ തെയ്യ തെയ്യാരോ ഓ... കടലേഴും താണ്ടിവന്ന കൈവള പാഞ്ചാലി പണ്ടണിഞ്ഞ പൊന്‍വള ദമയന്തി കയ്യിലിട്ട കല്‍വള തരിവള കരിവള തങ്കവള O...O...O...O... |