നവരത്ന വിൽപ്പനക്കാരി (അറിയപ്പെടാത്ത രഹസ്യം )
This page was generated on May 13, 2024, 3:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,ജയന്‍
ഗാനത്തിന്റെ വരികള്‍
Last Modified: June 16 2019 15:10:58.

ഓ...ഓ...ഓ....
നവരത്നവില്‍പ്പനക്കാരി നീയൊരു
നവരത്നവില്‍പ്പനക്കാരി
(നവരത്ന .....)
മലരമ്പന്‍ തന്നുടെ നാട്ടില്‍നിന്നെത്തിയ
നവരത്നവില്‍പ്പനകാരി ഓഹോ ഓഹോ(നവരത്ന ..)

നീലമിഴികളില്‍ ഇന്ദ്രനീലം ഫാലസ്ഥലമതില്‍ ചന്ദ്രകാന്തം
തൂമന്ദഹാസത്തില്‍ മുത്തും പവിഴവും
പൂമേനി തന്നില്‍ ഗോമേദകം
ഓഹോഹോ...ഓഹോ ഓഹോ ഓഹോ(നവരത്ന ...)

പ്രേമത്തിന്‍ കേളീ മഹോത്സവത്തില്‍
കാമുകീകാമുക സംഗമത്തില്‍
ആയിരം ചുംബന നാണ്യങ്ങള്‍ തന്നു നിന്‍
ആഭരണം ഞാന്‍ വിലയ്ക്കുവാങ്ങും ....
ഓഹോഹോ...ഓഹോ ഓഹോ ഓഹോ(നവരത്ന ...)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts