വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | ഉണ്ണി മേനോന് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,ജലജ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 11 2012 16:37:17.
വളകിലുക്കം ഒരു വളകിലുക്കം പൂമണിവാതിലിലൊരു തേൻമണം കാറ്റിന്റെ കൊലുസ്സുകൾ കിലുങ്ങിയതാവാം കാലത്തു കുരുക്കുത്തി കുലുങ്ങിയതാവാം കുലുങ്ങിയതാവാം.... (വളകിലുക്കം..) മിന്നൽപോലെ മിന്നിമാറി ഒരു മുഖം മഴവില്ലിലെ നിറങ്ങളേഴും കണ്ടല്ലോ പകൽമയക്കം പങ്കുവെച്ച സ്വപ്നമാവാം പണ്ടു കണ്ട മുഖമോർമ്മയിൽ വന്നതാവാം (വളകിലുക്കം...) നെഞ്ചിനുള്ളിൽ ചിലങ്കചാർത്തി നിൻ ചിരി പുലർകാലവും പ്രകൃതിയും ചേർന്നാടവേ മനസ്സിനുള്ളിൽ ഒരു പുഞ്ചിരി പൂത്തുനിന്നാൽ വെളിച്ചമെല്ലാമതിൻ വസന്തമാകുമല്ലോ (വളകിലുക്കം..) |