വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | പി സുശീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഉണ്ണിമേരി ,പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:47.
ആ...ആ...ആ.... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി (സോമരസം.......) ഉന്മാദമുണർത്തുമീ സ്വർണ്ണസോപാനവും പൊൻമേനിയഴകും നിനക്കല്ലേ നാഗപൗർണ്ണമിയില് മദിരോൽസവമല്ലേ സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി ആ....ആ...ആ.... താരമ്പു കൊള്ളുമെൻ താരുണ്യം തുടിക്കും പാരവശ്യം നീ അറിയില്ലേ ഈ പാരവശ്യം നീ അറിയില്ലേ ആ...ആ.... (താരമ്പു......) ഹൃദയത്തിൽ കുളിരോ അധരത്തിൽ മധുവോ ഈ മാറിൽ എനിക്കെന്നും മയങ്ങാൻ മോഹം മോഹം... എനിക്കെന്നും മയങ്ങാൻ മോഹം... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി ആ....ആ...ആ.... മാദകയൗവ്വനം ദാഹിച്ചു വിടരുമ്പോൾ മാനസപ്രിയനേ മൗനമെന്തേ എൻ മാനസപ്രിയനേ മൗനമെന്തേ തളിർമേനി തഴുകി പുളകത്തിൽ മുഴുകി ഈ രാവിൽ ഇണചേർന്നു പുണരാൻ ദാഹം ദാഹം... എനിക്കൊന്നു പുണരാൻ ദാഹം... (സോമരസം......) |