വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:21.
ശബരിഗിരീശാ ശ്രീമണികണ്ഠാ ശരണം താവകചരണം ശരണംവിളിയുമായ് മലകയറുമീ അഗതികള്ക്കഭയം നീയേ അയ്യപ്പാ സ്വാമീ അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ മണ്ഡലവൃതവുമായ് ഇരുമുടിക്കെട്ടുമായ് അമ്പലനട തേടി വരുമ്പോള്‍ കല്ലുകളെല്ലാം പൊന്നാക്കി - നീ മുള്ളുകളെല്ലാം മലരാക്കി എരുമേലിപ്പേട്ട ശരണംപൊന്നയ്യപ്പാ വാവരുസ്വാമി ശരണംപൊന്നയ്യപ്പാ കല്ലിടുംകുന്നേ ശരണംപൊന്നയ്യപ്പാ കരിമലകേറ്റം ശരണംപൊന്നയ്യപ്പാ (ശബരിഗിരീശാ) നെഞ്ചിലെ തുടികൊട്ടി നെയ്യിലെന്നഴല്മുക്കി കര്പ്പൂരമണമേറ്റു വരുമ്പോള്‍ അഭിഷേകങ്ങള്‍ കൊള്ളേണം - ഈ അല്ലലിന്‍ ഭാരം തീര്‍ക്കേണം പമ്പാസ്നാനം ശരണംപൊന്നയ്യപ്പാ ശരംകുത്തിയാലേ ശരണംപൊന്നയ്യപ്പാ പതിനെട്ടാംപടിയേ ശരണംപൊന്നയ്യപ്പാ മകരവിളക്കേ ശരണംപൊന്നയ്യപ്പാ (ശബരിഗിരീശാ) |