വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രവീന്ദ്രൻ ,സറീന വഹാബ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:25.
മ്യാവു മ്യാവു കുറിഞ്ഞിപ്പൂച്ചക്കൊരപ്പം കിട്ടി പണ്ട് ഒരപ്പം കിട്ടി പണ്ടൂ അവളുടെ പിറകെ കാടൻ പൂച്ചയും അവകാശം പറഞ്ഞെത്തി മ്യാവ് മ്യാവ് (മ്യാവു മ്യാവു....) മുറുമുറു മുറുത്തു കടിപിടിയായി മുറുകി തങ്ങളിൽ യുദ്ധം സമരം സമരസമാക്കാൻ കാട്ടിലെ കുരങ്ങൻ തക്കത്തിനെത്തി പപ്പാതിയപ്പം പകുത്ത് തരാമെന്നു വിരുതൻ വാനരനേറ്റു കുരങ്ങനെയപ്പം ഏൽപിച്ചു പൂച്ചകൾ നീതിക്കായി കാത്തു രണ്ടായപ്പം മുറിച്ചു കുരങ്ങൻ കൈകൾ രണ്ടിലും വെച്ചു ഒരു പങ്കു വലുത് മറുപങ്കു ചെറുത് പൂച്ചകളന്തം വിട്ടു ഉള്ളിൽ ചിരിയുമൊതുക്കീട്ടങ്ങനെ കള്ളകുരങ്ങൻ നിന്നു വാനരനോടവർ തീർത്തു പറഞ്ഞു നേർപ്പാതിയാക്കണമപ്പം സൂത്രക്കാരൻ മർക്കടനപ്പോൾ പുതിയൊരുപായമെടുത്തു വലിയതു കടിച്ചു വലിപ്പം കുറച്ചു ചെറിയതപ്പോൾ വലുതായി തിരിച്ചും മറിച്ചും കടികൾ തുടർന്നു അപ്പം അപ്പടി പൂജ്യം കുറഞ്ഞു കുറഞ്ഞിട്ടമ്പിളിയപ്പം കറുത്തവാവായ് തീർന്നു വാലും തലയും താഴ്ത്തികൊണ്ടേ പാവം പൂച്ചകൾ പോയി പള്ളയും വീർപ്പിച്ചു കള്ളകുരങ്ങൻ തുള്ളി തുള്ളിച്ചാടി |