വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:19.
കറ്റക്കിടാവായ കണ്ണനാമുണ്ണിക്കു പെറ്റമ്മയായതു ദേവകിയേ കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും അമ്മയായ് തീര്‍ന്നു യശോദയല്ലോ (കറ്റക്കിടാവായ) പുന്നാരക്കവിളത്തു മുത്തം വിതറുവാന്‍ നന്ദകുമാരനു രണ്ടമ്മാ പുന്നാരക്കവിളത്തു മുത്തം വിതറുവാന്‍ നന്ദകുമാരനു രണ്ടമ്മാ അമ്പാടി വീട്ടിലാപൂംപൈതല് വളര്‍ന്നപ്പോള്‍ അയലത്തെ അമ്മമാര്ക്കാനന്ദം (കറ്റക്കിടാവായ) കണ്ണില്‍ കാണായി താമരമൊട്ടുകള്‍ ചുണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞൂ കണ്ണില്‍ കാണായി താമരമൊട്ടുകള്‍ ചുണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞൂ സൌന്ദര്യസാരമായുണ്ണി വളര്‍ന്നൂ ചന്ദനക്കാതലായ് മെയ് വളര്‍ന്നൂ (കറ്റക്കിടാവായ) |