വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | ജോളി അബ്രഹാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | freinds ,blaisy |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:06.
പുണ്യപിതാവേ... പുണ്യപിതാവേ നിന്നെ വാഴ്ത്തി ഞങ്ങൾ പാടുന്നു നിത്യവിശുദ്ധാ നിൻ ദയതേടി ഞങ്ങൾ കൂടുന്നു നിൻ പ്രീതിയും നേടുന്നു (പുണ്യപിതാവേ... ) നീ വിധിക്കും പോലെ ബന്ധങ്ങൾ അവിടെ തുടങ്ങുന്നു - 2 നീ ഇണക്കിയതൊന്നുമഴിക്കാൻ അവകാശമില്ലിവിടെ നിൻ ഇഷ്ടങ്ങൾ നടക്കുന്നു കനിയും നന്മകൾ തെളിയുന്നു (പുണ്യപിതാവേ... ) നീ നിനയ്ക്കും പോലെ ഭൂമിയിൽ ഞങ്ങളെ നയിക്കുന്നു - 2 നിന്റെ കൽപനപോലെ വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു നീ സ്വർഗ്ഗത്തിൽ നടത്തുന്നു ഇവിടം പൂമേടയാക്കുന്നു (പുണ്യപിതാവേ.... ) |