വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രേവതി |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,ലിസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 23 2012 10:30:58.
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങള്‍ അവയുടെ മൌനത്തില്‍ കൂടണയും അനുപമസ്നേഹത്തിന്‍ അര്‍ത്ഥങ്ങള്‍ അന്തരാര്‍ത്ഥങ്ങള്‍ ..... ചിലച്ചും.... ചിരിച്ചും.... ചിലച്ചും ചിറകടിച്ചു ചിരിച്ചും താരത്തളിര്‍ നുള്ളി ഓളത്തില്‍ വിരിച്ചും നിളയുടെ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍ നീലനികുഞ്ജത്തില്‍ മയങ്ങും... നീലനികുഞ്ജത്തില്‍ മയങ്ങും... ആ മിഥുനങ്ങളെ അനുകരിക്കാം.. ആ നിമിഷങ്ങളെ ആസ്വദിക്കാം... മദിച്ചും.... കൊതിച്ചും..... മദിച്ചും പരസ്പരം കൊതിച്ചും.. നെഞ്ചില്മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍ ഈണത്തില്‍ താളത്തിലിണങ്ങും... ഈണത്തില്‍ താളത്തിലിണങ്ങും.. ആ മിഥുനങ്ങളെ അനുഗമിക്കാം.. ആ നിമിഷങ്ങളേ ആസ്വദിക്കാം... |